വടക്കാഞ്ചേരി: വിരുപ്പാക്ക പൊതുശ്മശാനം മതിൽ കെട്ടി രണ്ടായി തിരിക്കുന്നതിനെതിരെ ജനകീയ സമിതിയുടെ ആഭിമുഖ്യത്തിൽ തെക്കുംകര പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ശ്മശാനത്തിൽ പ്ലാസ്റ്റിക് മാലിന്യ പ്ലാന്റ് ആരംഭിക്കാൻ അനുവദിക്കില്ലെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു. കെട്ടിയ മതിൽ പൊളിച്ച് പൂർവസ്ഥിതിയിലാക്കുന്നതുവരെ ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് സമര സമിതി കൺവീനർ സന്തോഷ് കുമാർ അല്ലിപ്പറമ്പിൽ അറിയിച്ചു. പ്രകാശ് മങ്കര, എം.ആർ. ഉദയൻ, എ.എസ്. കൗസല്ല്യ, കെ.വി. സുരേഷ് കുമാർ, എ.വി. വിജയൻ എന്നിവർ പ്രസംഗിച്ചു.