വടക്കാഞ്ചേരി: സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ പ്രാദേശികവത്കരണത്തിലൂടെ ജെൻഡർ സൗഹൃദ ആൻഡ് ശിശു സൗഹൃദ നഗരസഭയാക്കുന്നതിന്റെ ഭാഗമായി അംഗൻവാടി ജീവനക്കാർക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. നഗരസഭ ചെയർമാൻ പി.എൻ. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. കില റിസോഴ്‌സ് പേഴ്‌സൺമാരായ കെ. ശശികല, കെ.യു. സുകന്യ, യധു കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.