 
പാലിയേക്കര: നെന്മണിക്കര പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയിൽ അമ്പതിനായിരം പച്ചക്കറിത്തൈകൾ കർഷകർക്ക് വിതരണം ചെയ്ത് പഞ്ചായത്തുതല നടീൽ ഉത്സവം ജൈവ പച്ചക്കറി കൃഷി ഏരിയ ചെയർമാൻ കെ.പി. പോൾ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ബൈജു അദ്ധ്യക്ഷനായി. ഷീല മനോഹരൻ, സജിൻ മേലേടത്ത്, സണ്ണി ചെറിയാലത്ത്, പഞ്ചായത്ത് സെക്രട്ടറി മാറ്റ്‌ലി, കെ.എം. വാസുദേവൻ, കെ.എ. സുരേഷ്, കെ.എം. ബാബു, കൃഷി ഓഫീസർ രേഷ്മ, സി.ഡി.എസ് ചെയർപേഴ്‌സൺ, സിന്ധു സുബ്രഹ്മണ്യൻ എന്നിവർ സംസാരിച്ചു. ഓണത്തിന് വിളവെടുക്കാവുന്ന രീതിയിലാണ് കൃഷി. വിളവെടുക്കുന്ന ഉത്പ്പന്നങ്ങൾ പഞ്ചായത്ത് കൃഷിഭവന്റെ സഹായത്തോടുകൂടി ഏറ്റെടുത്ത് കർഷകർക്ക് ന്യായമായ വില നൽകി വിപണനം നടത്തും.