prethishethamകൊടുങ്ങല്ലൂർ നഗരസഭ ഓഫീസിന് മുമ്പിൽ വി.എം. ജോണി കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു.

കൊടുങ്ങല്ലൂർ: ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കാത്തതിനെ ചൊല്ലി നഗരസഭ ഓഫീസിന് മുമ്പിൽ കോൺസ് അംഗത്തിന്റെ കുത്തിയിരിപ്പ് സമരം. ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കാമെന്ന് ചെയർപേഴ്‌സൻ ഉറപ്പ് നൽകുകയും അടുത്ത കൗൺസിലിൽ അത് മാറ്റിപറയുകയും ചെയ്തതിൽ പ്രതിഷേധിച്ച് ലൈറ്റിടാതെ കൗൺസിലിൽ സഹകരിക്കില്ല എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഏക കോൺഗ്രസ് അംഗമായ വി.എം. ജോണി നഗരസഭ യോഗം ബഹിഷ്‌കരിച്ച്, ഓഫീസിന് മുമ്പിൽ കറുത്ത ഷർട്ടും കണ്ണടയും അണിഞ്ഞ്, പ്ലക്കാഡ് ഉയർത്തി പ്രതിഷേധിച്ചത്. രാവിലെ 11ന് ആരംഭിച്ച സമരം ഉച്ചയ്ക്ക് ഒരു മണിക്കാണ് അവസാനിച്ചത്. ബൈപാസ് സർവീസ് റോഡുകളിൽ ലൈറ്റ് തെളിയുംവരെ കൗൺസിൽ ബഹിഷ്‌കരിച്ച് സമരം തുടരുമെന്ന് വി.എം. ജോണി പറഞ്ഞു. ഇതേ സമയം ബൈപാസിൽ വഴിവിളക്ക് സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് അബ്ദുൾ ലത്തീഫ് സ്മൃതി കൂട്ടായ്മ നഗരസഭ ഓഫീസിന് മുമ്പിൽ സത്യഗ്രഹ സമരം നടത്തി.