പറപ്പൂർ: തോളൂർ പഞ്ചായത്ത് വികസന സെമിനാർ സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്തു. 2022-23 വർഷത്തെ പദ്ധതി രേഖ പ്രകാശനവും എം.എൽ.എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. പോൾസൺ അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീന വിൽസൺ പദ്ധതി രേഖ അവതരണം നടത്തി. ബ്ലോക്ക് പ്രസിഡന്റ് ആനി ജോസ് മുഖ്യാതിഥിയായി. കൃഷി, റോഡുകൾ, കുടിവെള്ളം, മൃഗ സംരക്ഷണം, ഡയാലിസിസ്, പെൻഷൻ, കുട്ടികൾക്കും വനിതകൾക്കും വയോജനങ്ങൾക്കും പട്ടികജാതിക്കാർക്കും തുടങ്ങി എല്ലാ മേഖലകളെയും ഉൾക്കൊണ്ട് തയ്യാറാക്കിയ പദ്ധതി രേഖ യോഗത്തിൽ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, ജില്ലാ പഞ്ചായത്ത് ജിമ്മി ചൂണ്ടൽ, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ലൈജു സി.എടക്കളത്തൂർ, ജനപ്രതിനിധികളായ സി.എ. സന്തോഷ്, സരസമ്മ സുബ്രഹ്മണ്യൻ, ഷീന തോമാസ്, വി.എസ്. ശിവരാമൻ, വി.പി. അരവിന്ദാക്ഷൻ, വി.കെ. രഘുനാഥൻ തുടങ്ങിയവർ സംസാരിച്ചു.