ചിറ്റാട്ടുകര : നാഷണൽ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച പുസ്തകകൂട് എളവള്ളി പഞ്ചായത്ത് പ്രസിഡന്റ് ജിയോഫോക്‌സ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് ഹോമിയോ ഡിസ്‌പെൻസറിയുടെ മുന്നിലായാണ് പുസ്തകക്കൂട് സ്ഥാപിച്ചത്. വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങൾ വായനക്കാർക്ക് ഇതിൽ ലഭ്യമാകും. എളവള്ളി ലൈബ്രറി നേതൃസമിതി കൺവീനറും ചിറ്റാട്ടുകര സഹകരണ ബാങ്ക് പ്രസിഡന്റുമായ അബ്ദുൾ ഹക്കീം മുഖ്യാതിഥിയായിരുന്നു. കെ.എ. അപർണ മലയാളഭാഷാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ലൈബ്രറി പ്രസിഡന്റ് സി.ഡി. ജോസ് അദ്ധ്യക്ഷത വിറച്ചു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.സി. മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.