ചാലക്കുടി: കർഷകത്തൊഴിലാളി യൂണിയൻ (കെ.എസ്.കെ.ടി.യു) ഏരിയ കൺവെൻഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഉഷാ ഗോപി അദ്ധ്യക്ഷയായി. ജില്ലാ എക്‌സിക്യുട്ടീവ് അംഗം കെ.ജെ. ഡിക്‌സൻ, സി.കെ. ശശി, ഉഷ ഗോപി, കെ.ഐ. അജിതൻ, എം.എം. രമേശൻ എന്നിവർ പങ്കെടുത്തു. എം.എം. രമേശൻ (പ്രസിഡന്റ്), സി.കെ. ശശി(സെക്രട്ടറി), ആന്റണി തോമസ് (ട്രഷറർ) എന്നിവരെ പുതിയ ഭാരവാഹികളായി തെരഞ്ഞെടുത്തു.