ചാലക്കുടി: നഗരസഭ 32, 33 വാർഡ് വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി കരാത്തെ പരിശീലനം ആരംഭിച്ചു. പരിശീലനത്തിന്റെ പകുതി തുക വികസന സമിതി നൽകും. വി.ആർ.പുരം ഗവ. സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഫീസ് മാത്രം നൽകിയാൽ മതിയാകും. ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകുന്നേരം 5.30 ന് വി.ആർ.പുരം കമ്മ്യൂണിറ്റി ഹാളിലാണ് പരിശീലനം.
നഗരസഭ ചെയർമാൻ വി.ഒ. പൈലപ്പൻ ഉദ്ഘാടനം നിർവഹിച്ചു. കൗൺസിലർ ഷിബു വാലപ്പൻ അദ്ധ്യക്ഷത വഹിച്ചു. കരാത്തെ ചീഫ് ഇൻസ്ട്രക്ടർ കെ.എ. ഉണ്ണിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ആലീസ് ഷിബു, കോ-ഓർഡിനേറ്റർ ഇന്ദിര ബാബു, രജനി ഉദയൻ, ഇൻസ്ട്രക്ടർമാരായ അശ്വജിത്, ആര്യ എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ കരാത്തെ പ്രദർശനവുമുണ്ടായി.