 പാപ്പിനിവട്ടം ബാങ്ക് ആരംഭിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പി.കെ. ഡേവീസ് നിർവഹിക്കുന്നു.
പാപ്പിനിവട്ടം ബാങ്ക് ആരംഭിച്ച ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം പി.കെ. ഡേവീസ് നിർവഹിക്കുന്നു.
കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം ബാങ്കിന്റെ പഞ്ചദിന ഞാറ്റുവേല ചന്തക്ക് തുടക്കമായി. പുന്നക്കബസാറിലെ ബാങ്കിന്റെ ആസ്ഥാന മന്ദിരത്തിന് മുൻവശത്ത് സംഘടിപ്പിച്ച ചന്തയിൽ പ്ലാന്റ് ഹെൽത്ത് ക്ലിനിക് ആൻഡ് ബയോലാബ്, ജൈവ കാർഷിക വിപണി, ഖാദി ഗ്രാമോദ്യോഗ് ഭവൻ സ്റ്റാളുകൾ, നടീൽ വസ്തുക്കൾ, പഴവർഗങ്ങൾ, തോട്ട വിളകൾ തുടങ്ങിയവയുടെ പ്രദർശന വിൽപ്പന സ്റ്റാളുകളും ഒരുക്കിയിട്ടുണ്ട്.
പാപ്‌സ്‌കോ എൽ.ഇ.ഡി, സോളാർ സ്റ്റാളും ഒരുക്കിയിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് ചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. മതിലകം പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.എസ്. രവീന്ദ്രൻ അദ്ധ്യക്ഷനായി. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ഗിരിജ, ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജു, ബാങ്ക് സെക്രട്ടറി ടി.ബി. ജിനി, കെ.എസ്. ജയ, ഹഫ്‌സ ഒഫൂർ, ഒ.എസ്. ഷെരീഫ, ഗീത പ്രസാദ് എന്നിവർ സംസാരിച്ചു.