attack

പെരുമ്പാറ ആദിവാസി കോളനിയിൽ കോഴികൾ ചത്ത നിലയിൽ.

അതിരപ്പിള്ളി: മലക്കപ്പാറ പെരുമ്പാറ ആദിവാസി കോളനിയിലെ അജയന്റെ വളർത്തുകോഴികളെ പുലി വകവരുത്തി. കുടുംബശ്രീയുടെ പദ്ധതി പ്രകാരം ലഭിച്ച 52 കോഴികൾക്കാണ് ജീവഹാനി സംഭവിച്ചത്. കുറച്ചെണ്ണത്തിനെ പുലി ഭക്ഷിച്ചിരുന്നു. മറ്റുള്ളവയെ കൂട്ടിനകത്തും പരിസരത്തുമായി ചത്ത നിലയിലും കാണപ്പെട്ടു. ശനിയാഴ്ച രാവിലെയായിരുന്നു സംഭവം.