sammelanam
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടത്തിരുത്തി വില്ലേജ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. വിജയ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എടത്തിരുത്തി വില്ലേജ് സമ്മേളനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. വിജയ ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് നൗമി പ്രസാദ് അദ്ധ്യക്ഷയായി. ജില്ലാ കമ്മിറ്റിയംഗം മഞ്ജുള അരുണൻ, വില്ലേജ് സെക്രട്ടറി ബൈന പ്രദീപ്, രാജിഷ ശിവജി, കെ.ബി. സുധ, എ.വി. സതീഷ്, വി.വി. അനിത, ഷൈന തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികളായി ജാൻസി ജേക്കബിനെ പ്രസിഡന്റായും, നൗമി പ്രസാദിനെ സെക്രട്ടറിയായും, ഷനിത ലെനിനെ ട്രഷററായും യോഗം തിരഞ്ഞെടുത്തു.