iscon-
ഭക്തി വേദാന്ത ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ച ചൈതന്യ ചരിതാമൃതത്തിന്റെ പ്രകാശനം ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് ആദ്യ പ്രതി നൽകി കേന്ദ്ര മന്ത്രി വി.മുരളീധരൻ നിർവഹിക്കുന്നു

ഗുരുവായൂർ: ഭാരതീയ സന്ദേശം വിശ്വശാന്തിക്ക് ഏറ്റവും അനിവാര്യമാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. ചൈതന്യ മഹാപ്രഭുവിനെക്കുറിച്ചുള്ള ആദ്ധ്യാത്മിക ഗ്രന്ഥമായ ചൈതന്യ ചരിതാമൃതത്തിന്റെ മലയാള പരിഭാഷയുടെ പ്രകാശനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് ചുറ്റുമുള്ള എല്ലാത്തിനെയും ആദരിക്കുന്ന സംസ്‌കാരമാണ് ചൈതന്യ മഹാപ്രഭു ലോകത്തിന് മുന്നിൽ വിളംബരം ചെയ്തത്. ചൈതന്യ ചരിതാമൃതം മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നത് ഏറെ പ്രസക്തമായ കാലഘട്ടത്തിലാണ്. കേരളത്തിന്റെ ഇപ്പോഴത്തെ സാഹചര്യം മലീമസമാണ്. അതേക്കുറിച്ച് സംസാരിച്ചാൽ ഈ അന്തരീക്ഷവും മലീനസമാകുമെന്നും മുരളീധരൻ പറഞ്ഞു.

ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടിന് ആദ്യ പ്രതി നൽകിയായിരുന്നു പ്രകാശനം. ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിച്ചാണ് ചടങ്ങിന് ആരംഭം കുറിച്ചത്. ഇസ്‌കോൺ ട്രസ്റ്റി ജയപതാക സ്വാമി, സോണൽ സെക്രട്ടറി ഭക്തി വിനോദ സ്വാമി, കേരള ഘടകം ചെയർമാൻ ഗോവർദ്ധന ഗിരിദാസ് എന്നിവർ സംസാരിച്ചു.