1
നാ​ടോ​ടി​ ​നൃ​ത്തം​ ​ഗ്രൂ​പ്പ് ​മ​ത്സ​ര​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​തൃ​ശൂ​ർ​ ​ടീം.

തൃശൂർ: മധുരമീനാക്ഷിയുടെ കഥ വേദിയിൽ ആടിത്തിമിർത്ത് നാടോടി നൃത്തം ഗ്രൂപ്പ് വിഭാഗത്തിലും ഒന്നാമതായി തൃശൂർ. മീനാക്ഷിഅമ്മയുടെ ജനനം, വളർച്ച, പ്രണയം, വിവാഹം എന്നിവയെല്ലാം കോർത്തിണക്കിയതായിരുന്നു പ്രകടനം.
മത്സരത്തിൽ പങ്കെടുത്ത ആറ് സംഘങ്ങളുടെയും പ്രകടനം വർണാഭമായിരുന്നു. വേഷ വിതാനങ്ങളും ഭാവങ്ങളും കൊണ്ട് ഓരോ ജില്ലകളും വ്യത്യസ്തമായി. ചടുലമായ ചുവടുകളാൽ മത്സരാർത്ഥികൾ വേദിയിൽ നിറഞ്ഞാടിയപ്പോൾ സദസിൽ കാണികളും ആടിത്തിമർത്തു.
വയനാട് ജില്ലയാണ് മത്സരത്തിൽ രണ്ടാമതെത്തിയത്. കൊടുങ്ങല്ലൂർ അമ്മയും ഭക്തരുമായി ഉറഞ്ഞാടിയ കോഴിക്കോട് ടീമും വയനാടിനൊപ്പം രണ്ടാം സ്ഥാനം പങ്കിട്ടു. കണ്ണൂർ ജില്ലയാണ് മൂന്നാം സ്ഥാനം കരസ്ഥമാക്കിയത്.