 
കൊടുങ്ങല്ലൂർ: സർക്കാരിന്റെ വൈദ്യുതി ചാർജ് വർദ്ധനക്കെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ എറിയാട് ചന്തയിൽ ചൂട്ട് കത്തിച്ച് പ്രതിഷേധിച്ചു. ടി.കെ. നസീർ അദ്ധ്യക്ഷനായി. മണ്ഡലം വൈസ് പ്രസിഡന്റ് ഇ.കെ. ദാസൻ ഉദ്ഘാടനം ചെയ്തു. സി.ബി. ജമാൽ, എ.എം. നാസർ, പി.എം. ബാബുട്ടൻ, എൻ.എം. റഫീഖ്, ടി.കെ. സക്കീർ, ഷീബ മുരളി, എം.എം. ഷാഹിം തുടങ്ങിയവർ നേതൃത്വം നൽകി.