chanthaസാംസ്‌കാരിക സായാഹ്നം ഷീജ ബാബു ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: പാപ്പിനിവട്ടം സർവീസ് സഹകരണ ബാങ്ക് പഞ്ചദിന ഞാറ്റുവേല ചന്തയിൽ തിരക്കേറുന്നു. രണ്ടാം ദിവസമായ ഇന്നലെ വൈകിട്ട് നടന്ന സാംസ്‌കാരിക സായാഹ്നത്തിൽ നാടൻ പാട്ടുകൾ, നാടൻ കലകൾ എന്നിവ അരങ്ങേറി. കാർഷിക കലാ സംസ്‌കാരിക സാമൂഹിക രംഗത്ത് മികച്ച സംഭാവനകൾ നൽകിയവരെ ബാങ്കിന്റെ നേതൃത്വത്തിൽ അനുമോദിച്ചു. ഷിയാസ് കാതിക്കോട്, ആദിത്യൻ കാതികോട്, പി.ഡി. പൗലോസ് എന്നിവർ നാടൻ പാട്ടുകളും ഏകാംഗ നാടകങ്ങളും അവതരിപ്പിച്ചു. ജോഷി തായവള്ളിയിൽ, സത്യൻ അടിപറമ്പിൽ, ഷൈലജ ഭാരതൻ, ഉഷ സിദ്ധാർത്തൻ, മാസ്റ്റർ കൃഷ്ണ നിവേദ് എന്നിവർ കാർഷിക രംഗത്ത് മികച്ച പ്രവർത്തനങ്ങൾക്കുള്ള ആദരം ഏറ്റുവാങ്ങി. സംസ്‌കാരിക സായാഹ്ന സദസ് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷീജ ബാബു ഉദ്ഘാടനം ചെയ്തു. പെരിഞ്ഞനം സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. ഹർഷകുമാർ മുഖ്യ പ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് ഇ.കെ. ബിജു അദ്ധ്യക്ഷനായി. ബാങ്ക് ഭരണസമിതി അംഗം സി.കെ. ഗോപിനാഥൻ, ബാങ്ക് ഡയറക്ടർ സ്വപ്ന പ്രദീപ്, പഞ്ചായത്ത് അംഗങ്ങളായ ഒ.എ. ജെൻട്രിൻ, സുമതി സുന്ദരൻ എന്നിവർ സംസാരിച്ചു.