congress
അഗ്‌നിപഥിനെതിരെ കോൺഗ്രസ് തൃപ്രയാറിൽ നടത്തിയ സത്യഗ്രഹ സമരം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുന്നു.

തൃപ്രയാർ: സേനയെ കാവിവത്കരിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നുവെന്ന ആരോപണവുമായി അഗ്‌നിപഥ് പദ്ധതിയിൽ പ്രതിഷേധിച്ച് തൃപ്രയാറിൽ കോൺഗ്രസ് സത്യഗ്രഹ സമരം സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ നിർവഹിച്ചു. രാവിലെ പത്ത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് സമരം നടത്തിയത്.

നാട്ടിക ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.ആർ. വിജയൻ അദ്ധ്യക്ഷനായി. ഡി.സി.സി വൈസ് പ്രസിഡന്റ് സി.ഒ. ജേക്കബ്, ടി.കെ. പൊറിഞ്ചു, അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, സി.എം. നൗഷാദ്, കെ.കെ. അശോകൻ, എ.എ. മുഹമ്മദ് ഹാഷിം, സുനിൽ ലാലൂർ, പി.വി. ജനാർദ്ദനൻ തുടങ്ങിയവർ പ്രസംഗിച്ചു.