 
ഏങ്ങണ്ടിയൂർ: ലഹരിവിരുദ്ധദിനത്തോട് അനുബന്ധിച്ച് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. വാടാനപ്പിള്ളി എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ കെ.പി. സുജിത്ത് ഫ്‌ളാഗ് ഓഫ് ചെയ്തു. പി.ടി.എ പ്രസിഡന്റ് രാധാകൃഷ്ണൻ പുളിഞ്ചോട്, പ്രധാനദ്ധ്യാപകൻ പി.ജെ. ജോൺ, ബിജു ആന്റണി, ടോണി തോമസ്, സോജൻ, ഹെൻസിൻ, ജോവിൻ ജോയ്, സൈമൺ. ടൈറ്റസ്, പി.ടി.എ ഓഡിറ്റർ മനോജ്കുമാർ തച്ചപ്പുള്ളി എക്‌സൈസ് ഉദ്യോഗസ്ഥരായ എം.പി. ജിതിൻ, കെ.എസ്. സുഭാഷ് എന്നിവർ സംബന്ധിച്ചു.