rishiraj

തൃശൂർ : സമൂഹത്തിൽ വ്യാപകമായി കൊണ്ടിരിക്കുന്ന മയക്കുമരുന്ന് വ്യാപനം സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെയേ തടയാനാവൂ എന്ന് റിട്ട. ഡി.ജി.പി ഋഷിരാജ് സിംഗ് ചൂണ്ടിക്കാട്ടി. വിജിലന്റ് എഗെൻസ്റ്റ് ഡ്രഗ് അബ്യൂസ്, ഇന്ത്യ നടത്തിയ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ സർക്കാർ ലഹരി വിരുദ്ധ പ്രചാരണ ബോധവത്കരണ പരിപാടികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്.

നൂറ് കോടി രൂപ വിമുക്തി പദ്ധതിക്കായി സർക്കാർ വകയിരുത്തിയിരുന്നു. എന്നാൽ, ഇതുകൊണ്ട് മാത്രമായില്ല. ജനങ്ങളുടെ പങ്കാളിത്തമാണ് പ്രധാനമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. മന:ശാസ്ത്രജ്ഞൻ ഡോ.മധുജൻ ക്ലാസെടുത്തു. ഫാ.ഡേവിസ് ചിറമ്മൽ മുഖ്യപ്രഭാഷണം നടത്തി. സംഘടനാ പ്രസിഡന്റ് എൻ.പത്മനാഭൻ അദ്ധ്യക്ഷനായി. ജന.സെക്രട്ടറി എം.പി.മുഹമ്മദ് റാഫി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രിൻസിപ്പൽ ഡോ.സിസ്റ്റർ മാഗി ജോസ് സംഘടനയുടെ ഡയറക്ടർമാരായ എ.പി.നിസാം, ഡോ.സോയ ജോസഫ് എന്നിവർ പ്രസംഗിച്ചു. തൃശൂർ സോൺ വൈസ് പ്രസിഡന്റ് ഡോ.ജിജു കണ്ടശേരി, മലപ്പുറം സോൺ പ്രസിഡന്റ് അബ്ദുൽ ഗഫൂർ തുടങ്ങിയവർ പങ്കെടുത്തു.

ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​ഫാ​ത്തി​മ​ ​ന​ഗ​ർ​ ​ജം​ഗ്ഷ​നി​ൽ​ ​റോ​ഡ് ​പൊ​ളി​ച്ച് ​ഇ​ന്റ​ർ​ലോ​ക്ക് ​ക​ട്ട​ക​ൾ​ ​വി​രി​ക്കു​ന്ന​തി​ന്റെ​ ​ര​ണ്ടാം​ ​ഘ​ട്ടം​ ​പ​ണി​ക​ൾ​ ​ന​ട​ക്കു​ന്ന​തി​നാ​ൽ​ 28​ ​മു​ത​ൽ​ ​താ​ത്കാ​ലി​ക​ ​ഗ​താ​ഗ​ത​ ​നി​യ​ന്ത്ര​ണം​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ​ട്രാ​ഫി​ക് ​എ​സ്.​ഐ​ ​അ​റി​യി​ച്ചു.​ ​നെ​ല്ലി​ക്കു​ന്ന്,​ ​ന​ട​ത്ത​റ,​ ​കു​ട്ട​നെ​ല്ലൂ​ർ​ ​ഭാ​ഗ​ത്തു​ ​നി​ന്നും​ ​തൃ​ശൂ​രി​ലേ​ക്ക് ​വ​രു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​സാ​ധാ​ര​ണ​ ​രീ​തി​യി​ൽ​ ​വാ​ഹ​ന​ ​ഗ​താ​ഗ​തം​ ​ന​ട​ത്താം.
തൃ​ശൂ​രി​ൽ​ ​നി​ന്നും​ ​നെ​ല്ലി​ക്കു​ന്ന് ​വ​ല​ക്കാ​വ് ​പു​ത്തൂ​ർ​ ​ഭാ​ഗ​ത്തേ​ക്ക് ​പോ​കു​ന്ന​ ​എ​ല്ലാ​ ​വാ​ഹ​ന​ങ്ങ​ളും​ ​ഐ.​ടി.​സി​ ​ജം​ഗ്ഷ​നി​ൽ​ ​നി​ന്നും​ ​ഇ​ട​ത്തോ​ട്ട് ​തി​രി​ഞ്ഞ് ​ഈ​സ്റ്റ് ​ഫോ​ർ​ട്ടി​ൽ​ ​നി​ന്നും​ ​വ​ല​ത്തോ​ട്ട് ​തി​രി​ഞ്ഞു​പോ​ക​ണം.​ ​മി​ഷ​ൻ​ ​ക്വാ​ർ​ട്ടേ​ഴ്‌​സ് ​റോ​ഡ്,​ ​ബി​ഷ​പ്പ് ​ആ​ല​പ്പാ​ട്ട് ​റോ​ഡ് ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഫാ​ത്തി​മ​ ​ന​ഗ​റി​ലെ​ത്തു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​ഈ​സ്റ്റ് ​ഫോ​ർ​ട്ട് ​ഭാ​ഗ​ത്തേ​ക്ക് ​മാ​ത്ര​മേ​ ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ക്കൂ.

ആ​രോ​ഗ്യ​ ​സ​ർ​വ​ക​ലാ​ശാലബി​രു​ദ​ദാ​ന​ച്ച​ട​ങ്ങ്

തൃ​ശൂ​ർ​:​ ​കേ​ര​ള​ ​ആ​രോ​ഗ്യ​ശാ​സ്ത്ര​ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​ ​പ​തി​ന​ഞ്ചാ​മ​ത് ​ബി​രു​ദ​ദാ​നം​ ​ജൂ​ലാ​യ് 12​ ​ന് ​രാ​വി​ലെ​ 11​ ​ന് ​ഗ​വ.​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​അ​ലൂ​മ്‌​നി​ ​അ​സോ​സി​യേ​ഷ​ൻ​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ൽ​ ​ന​ട​ക്കും.​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​ചാ​ൻ​സ​ല​റും​ ​ഗ​വ​ർ​ണ​റു​മാ​യ​ ​ആ​രി​ഫ് ​മു​ഹ​മ്മ​ദ് ​ഖാ​ൻ​ ​ബി​രു​ദ​ദാ​ന​പ്ര​സം​ഗം​ ​ന​ട​ത്തും.​ 6,800​ലേ​റെ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ബി​രു​ദം​ ​ല​ഭി​ക്കും.​ ​ഓ​ഡി​റ്റോ​റി​യ​ത്തി​ലേ​ക്കു​ള്ള​ ​പ്ര​വേ​ശ​നം​ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​യ​തി​നാ​ൽ​ ​പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​ ​ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​സ​ർ​വ​ക​ലാ​ശാ​ലാ​ ​വെ​ബ് ​സൈ​റ്റി​ലൂ​ടെ​ ​മു​ൻ​കൂ​ട്ടി​ ​ര​ജി​സ്റ്റ​ർ​ ​ചെ​യ്തി​രി​ക്ക​ണം.