samaram
കൊടുങ്ങല്ലൂർ ടെലിഫോൺ എക്‌സ്‌ചേഞ്ചിന് മുമ്പിൽ നടന്ന ഉപരോധം എം.പി ജാക്‌സൺ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കേന്ദ്ര സർക്കാർ കോൺഗ്രസ് നേതാക്കളെ വേട്ടായുന്നതിലും രാഹുൽ ഗാന്ധിയുടെ എം.പി ഓഫീസ് ആക്രമിച്ചതിൽ പ്രതിഷേധിച്ചും അഗ്‌നിപഥ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടും മാള - കൊടുങ്ങല്ലുർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുട നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ടെലഫോൺ എക്‌സ്‌ചേഞ്ച് ഓഫീസിനു മുമ്പിൽ ഉപരോധ സമരം നടത്തി. കെ.പി.സി.സി നിർവാഹക സമിതി അംഗം എം.പി. ജാക്‌സൺ ഉദ്ഘാടനം ചെയ്തു. കൊടുങ്ങല്ലൂർ ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ. സി.ജി. ചെന്താമരാക്ഷൻ അദ്ധ്യക്ഷനായി. പി.ഡി. ജോസ്, ടി.എം. നാസർ, അഡ്വ. വി.എം. മോഹിയുദ്ദീൻ, എ.എ. അഷറഫ്, വി.എ. അബ്ദുൾ കരീം, ഇ.എസ്. സാബു, വി.എം. ജോണി, സാബു കൈതാരൻ, എം.പി. സോണി തുടങ്ങിയവർ പ്രസംഗിച്ചു.

കോൺഗ്രസ് കയ്പമംഗലം - എറിയാട് ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ശ്രീനാരായണപുരം സെന്ററിലെ പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ഉപവാസ സമരം കെ.പി.സി.സി സെക്രട്ടറി സുനിൽ അന്തിക്കാട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റുമാരായ സജയ് വയനപ്പിള്ളി, പി.കെ. ഷംസുദ്ദീൻ, നേതാക്കളായ പി.എം.എ. ജബ്ബാർ, സി.എസ്. രവീന്ദ്രൻ, സി.സി. ബാബുരാജ്, ശോഭാ സുബിൻ, ഡോമിനിക്, ടി.എം. കുഞ്ഞുമൊയ്തീൻ, പ്രൊഫ. കെ.എ. സിറാജ്, സുനിൽ പി. മേനോൻ, സൈനുദ്ദീൻ കട്ടകത്ത്, ജയലക്ഷ്മി ടീച്ചർ, മണി കാവുങ്ങൽ, സുരേഷ് കൊച്ചുവീട്ടിൽ എന്നിവർ പ്രസംഗിച്ചു.