bodhapournami

കൊരട്ടി: പുതിയ തലമുറ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് മയക്കുമരുന്നിന്റെ വ്യാപകഉപയോഗമെന്ന് മാള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.സി.രവി പറഞ്ഞു. കേരളകൗമുദിയുടെ ബോധ പൗർണ്ണമി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. മയക്കുമരുന്ന് കാർന്നുതിന്നുന്ന ഒരു തലമുറയെ രക്ഷിച്ചെടുക്കുകയെന്ന വലിയ ദൗത്യമാണ് കേരളകൗമുദി ഏറ്റെടുത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള കൗമുദി ആവിഷ്‌കരിച്ച് നടപ്പിലാക്കിയ ബോധപൗർണ്ണമിയുടെ രണ്ടാം ഘട്ടത്തിന് മാമ്പ്ര യൂണിയൻ ഹൈസ്‌കൂളിൽ അദ്ദേഹം ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എ.ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. കേരളകൗമുദി ഡെസ്‌ക് ചീഫ് സി.ജി.സുനിൽകുമാർ പദ്ധതി വിശദീകരണം നടത്തി. സർക്കുലേഷൻ മാനേജർ റെന്നി, അസി. മാനേജർ പി.ആർ.മോഹനൻ എന്നിവർ ആശംസാപ്രസംഗം നടത്തി. മെന്റൽ ഹെൽത്ത് നഴ്‌സിംഗ്, ഗവ. കോളേജ് ഒഫ് നഴ്‌സിംഗ് തൃശൂരിലെ അസി. പ്രൊഫസർ ഷിജി ജോസഫ് ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ സി.ഡി.ബിജു മാസ്റ്റർ സ്വാഗതവും സിജി ടീച്ചർ നന്ദിയും പറഞ്ഞു.