fever

തൃശൂർ: സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും പനി ബാധിച്ചെത്തുന്നവരുടെ എണ്ണം ഉയരുമ്പോഴും പനി ബാധിതരുടെ എണ്ണം പുറത്തുവിടാതെ ആരോഗ്യ വിഭാഗം. കണക്കുകൾ പുറത്തുപറയാതെ മൂടി വയ്ക്കുകയാണ് എന്ന ആക്ഷേപം ശക്തമാണ്. ശക്തമായ ശരീര വേദനയോടെ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന പനിയാണ് പലർക്കും. വൈറൽ പനിയും പടർന്നു പിടിക്കുകയാണ്. കുട്ടികളിലാണ് കൂടുതലും റിപ്പോർട്ട് ചെയ്യുന്നത്. കടുത്ത തലവേദന, ചർദ്ദി, ശരീരം വേദന അടക്കം കലശലായ പനിയാണ് റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികളിൽ തക്കാളിപ്പനി വ്യാപകമാണ്. ശരീരം മുഴുവൻ തടിച്ചുപൊന്തുന്ന തക്കാളിപ്പനി സൂക്ഷിച്ചില്ലെങ്കിൽ സ്കൂളിൽ നിന്നും മറ്റും കൂടുതൽ കുട്ടികളിലേക്ക് വ്യാപിക്കും.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിരീക്ഷണത്തിൽ

കൊവിഡ് വ്യാപനം പ്രതിദിനം കൂടുകയാണ്. ചില മേഖലകളിൽ വർദ്ധിച്ച തോതിൽ വ്യാപനം കൂടിയതോടെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹോസ്റ്റലുകൾ പൂട്ടിയിട്ടുണ്ട്. ചില വിദ്യാഭ്യാസ സ്ഥാപനങ്ങൾ കടുത്ത നിരീക്ഷണത്തിലാണ്. കൊവിഡ് നിരക്ക് ഉയരുമ്പോഴും സമൂഹത്തിൽ അലംഭാവം തുടരുകയാണ്. മാസ്‌ക് ധരിക്കുന്ന ശീലം കുറവാണ്. സാനിറ്റൈസർ ഉപയോഗത്തിലും സാമൂഹിക അകലം പാലിക്കുന്ന കാര്യത്തിലും ഗൗരവമില്ല. കാര്യങ്ങൾ കൈവിടുന്ന രീതിയിലേക്ക് എത്തിയാൽ വീണ്ടും അടച്ചിടേണ്ട സാഹചര്യമുണ്ടാകും.

കൊവിഡ് മുകളിലേക്ക്

ജൂൺ എട്ട് വരെ 1022 പേർ
പത്തിന് 1379ലേക്ക്

ജൂൺ 10 മുതൽ 20 വരെ 1673 ലേക്ക്.
അഞ്ച് ദിനത്തിൽ 967 ലേക്ക്
ജൂൺ 27ന് 4293 പേർക്ക്


കൂടിയ പ്രതിദിന ബാധ

24ന് 231

24ന് 210

14ന് 195

17ന് 190