 
വടക്കാഞ്ചേരി: എസ്.എൻ.ഡി.പി വടക്കാഞ്ചേരി ശാഖയുടെ ആഭിമുഖ്യത്തിൽ പ്ലസ് ടുവിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളായ അകംപാടം തറവട്ടത്ത് വീട്ടിൽ സുരേന്ദ്രന്റെയും ഗീതയുടേയും ഇരട്ട മക്കളായ ടി.എസ്. അഭിരാജ് കൃഷ്ണ, അഭിജിത്ത് കൃഷ്ണ എന്നീ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡും ഉപഹാരവും നൽകി ആദരിച്ചു. ശാഖാ പ്രസിഡന്റ് ഡോ. കെ.എ. ശ്രീനിവാസൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുഭാഷ് പുഴയ്ക്കൽ, വൈസ് പ്രസിഡന്റ് സി.ജി. ശശി, ഉത്തമൻ ചെറോമൽ, കെ.വി. മോഹൻദാസ്, എ. മുരളി, പി.ആർ. രവി, വനിതാസംഘം പ്രസിഡന്റ് ബിന്ദു മനോജ്, സെക്രട്ടറി പി.കെ. ശോഭ എന്നിവർ പ്രസംഗിച്ചു.