പെരുവല്ലൂർ: ബാലഗോകുലം ഗുരുവായൂർ ജില്ലാ വാർഷിക സമ്മേളനം ദേശീയ പഞ്ചഗുസ്തി സ്വർണ മെഡൽ ജേതാവ് പി.കെ. അഭിരാമി ഉദ്ഘാടനം ചെയ്തു. പെരുവല്ലൂർ അംബേദ്ക്കർ മിനി കമ്മ്യൂണിറ്റി ഹാളിൽ ചേർന്ന സമ്മേളനത്തിൽ പ്രസിഡന്റ് കെ.എം.പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഭഗിനിപ്രമുഖ സുധാകുമാരി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കാര്യദർശി യു.പ്രഭാകരൻ, മേഖല കാര്യദർശി പി.ജി. ഷമ്മി എന്നിവർ പ്രസംഗിച്ചു. ഭാരവാഹികളായി കെ.എം. പ്രകാശൻ (അദ്ധ്യക്ഷൻ), ശ്രീജിത്ത് ദാസ്, ജെ.എ. ശിവരാമൻ (ഉപ അദ്ധ്യക്ഷൻ), സി.എസ്. സുജിത് ( കാര്യദർശി ), സി.വി. ധനീഷ്, പി.കെ. മഹേന്ദ്രജിത്ത് (ഉപകാര്യദർശി ), കെ.എ. അനിൽ കുമാർ (ട്രഷറർ), സമിതി അംഗങ്ങളായി ബാബു അയോദ്ധ്യ, എം.എസ്. രാജൻ എന്നിവരെ തിരഞ്ഞെടുത്തു.