shasthrayanam
ശ്രീനാരായണപുരത്ത് നടന്ന ശാസ്ത്രായനം - 2022 ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കയ്പമംഗലം നിയോജക മണ്ഡലത്തിലെ ഏഴിന വിദ്യാഭ്യാസ കർമ്മ പദ്ധതി അക്ഷര കൈരളിയുടെ ശാസ്ത്ര വിഭാഗമായ സയൻഷ്യ സംഘടിപ്പിച്ച ശാസ്ത്ര അദ്ധ്യാപകർക്കുള്ള ശാസ്ത്ര ശിൽപ്പശാല ശാസ്ത്രായനം - 2022 ഇ.ടി. ടൈസൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. എറിയാട് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജൻ അദ്ധ്യക്ഷനായി.

മുൻധാരണകളില്ലാതെ കുട്ടികളോട് ഇടപഴകണമെന്നും ചോദ്യം ചോദിക്കാനുള്ള നിർഭയത്വം കുട്ടികളിൽ രൂപപ്പെടുത്തണമെന്നും മുഖ്യപ്രഭാഷണം നടത്തിയ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് പറഞ്ഞു. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതല്ല അദ്ധ്യാപനം മറിച്ച് പരസ്പരം അറിവ് പകരുന്ന ഒന്നാകണം വിദ്യാഭ്യാസമെന്നും അദ്ദേഹം പറഞ്ഞു.

ശ്രീനാരായണപുരം പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. മോഹനൻ, മതിലകം ബി.പി.സി റസിയ ടീച്ചർ, അക്ഷര കൈരളി കൺവീനർ സജീവൻ മാസ്റ്റർ, ജോയിന്റ് കൺവീനർ എൻ.ആർ. രമേഷ് ബാബു, കൺവീനർ എൻ.സി. പ്രശാന്ത് എന്നിവർ പ്രസംഗിച്ചു. ജി.എസ്. പ്രദീപിന്റെ ശാസ്ത്രായനം അവതരണത്തിന് ശേഷം അടുത്ത ഒരു വർഷക്കാലം വിദ്യാലയങ്ങളിൽ നടക്കേണ്ട ശാസ്ത്ര പ്രവർത്തനങ്ങളുടെ കരട് മൊഡ്യൂൾ ബിന്നി ടീച്ചർ അവതരിപ്പിച്ചു.

അവതരണത്തിനു ശേഷം നാലുഗ്രൂപ്പുകളായി നടന്ന ചർച്ചയിൽ ഹൈസ്‌കൂൾ വിഭാഗം റിപ്പോർട്ട് ജിജി ടീച്ചർ അവതരിപ്പിച്ചു. എൽ.പി വിഭാഗം ജ്യോതി ടീച്ചറും മനുമോൾ ടീച്ചറും അവതരിപ്പിച്ചു. യു.പി വിഭാഗം മൊഡ്യൂൾ ധന്യ ഷൈൻ അവതരിപ്പിച്ചു. കെ.കെ. ഹരീഷ് കുമാർ സ്വാഗതവും ജിഷ ടീച്ചർ നന്ദിയും പറഞ്ഞു.