 
തലപ്പിള്ളി എൻ.എസ്.എസ് യൂണിയൻ സംഘടിപ്പിച്ച സെമിനാർ യൂണിയൻ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.
വടക്കാഞ്ചേരി: തലപ്പിള്ളി താലൂക്ക് എൻ.എസ്.എസ് യൂണിയന്റെ നേതൃത്വത്തിൽ പത്താം ക്ലാസ് പഠനം പൂർത്തിയായ വിദ്യാർത്ഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് കെ. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ദിശ എന്ന പേരിൽ നടന്ന പരിപാടിയിൽ തുടർപഠന സാദ്ധ്യതകളെക്കുറിച്ച് ഡോ. കെ. സുപ്രഭ ക്ലാസ് നയിച്ചു. യൂണിയൻ ഭരണസമിതി അംഗങ്ങളായ സി.പി. ഹരി നാരായണൻ, പി. മോഹൻദാസ്, രാജു മാരാത്ത്, എൻ.എസ്.എസ് പ്രതിനിധികളായ കെ. രവീന്ദ്രൻ, കെ.പി. രാമകൃഷ്ണൻ, എൻ.എസ്.എസ് ഇൻസ്‌പെക്ടർ എൻ. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.