 
കാഞ്ഞാണി: സി.പി.ഐ കാരമുക്ക് ലോക്കൽ കമ്മിറ്റി ഓഫീസ് കണ്ടശ്ശാങ്കടവിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കമ്മിറ്റി അംഗം ധർമൻ പറത്താട്ടിൽ അദ്ധ്യക്ഷനായി. ലോക്കൽ സെക്രട്ടറി ജില്ലാ എക്‌സിക്യൂട്ടിവ് അംഗം പി.കെ. കൃഷ്ണൻ, മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, ജില്ലാ കൗൺസിൽ അംഗം കെ.വി. വിനോദൻ, മണ്ഡലം സെക്രട്ടേറിയറ്റ് അംഗം എം.ആർ. മോഹനൻ സംസാരിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. ജോഷി, അസിസ്റ്റന്റ് സെക്രട്ടറി ധനേഷ് മഠത്തിപ്പറമ്പിൽ സംസാരിച്ചു.