 
കാഞ്ഞാണി: ലോക ലഹരി വിരുദ്ധദിനത്തോട് അനുബന്ധിച്ച് കാരമുക്ക് ശ്രീ നാരായണഗുപ്തസമാജം ഹയർ സെക്കൻഡറി സ്‌കൂളിൽ നടത്തിയ ലഹരിവിരുദ്ധ ദിനാചരണം തൃശൂർ വനിതാ സെൽ സി.ഐ: പി.വി. സിന്ധു ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.ബി. ജോഷി അദ്ധ്യക്ഷനായി. സമാജം പ്രസിഡന്റ് ടി.വി. സുഗതൻ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഷോയ് നാരായണൻ, പി.ടി.എ വൈസ് പ്രസിഡന്റ് സുബിൻ, വാർഡ് അംഗങ്ങളായ ധർമ്മൻ പറത്താട്ടിൽ, ബിന്ദു സതീഷ്, പ്രിൻസിപ്പൽ പ്രീതി പി. രവീന്ദ്രൻ സംസാരിച്ചു. പ്രധാന അദ്ധ്യാപിക ജയന്തി എൻ. മേനോൻ, സ്റ്റാഫ് സെക്രട്ടറി ബിത പി. ദാസ്
എന്നിവർ പങ്കെടുത്തു.