ചേലക്കര: എളനാട് എമർജൻസി കെയർ സെന്ററും എസ്.എൻ.ഡി.പി യോഗം മാഞ്ചാടി ശാഖയും സംയുക്തമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പീച്ചി യൂണിയൻ വനിതാസംഘം സെക്രട്ടറി മിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് പ്രഭാകരൻ മാഞ്ചാടി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സുമനാ ജയപ്രകാശ്, എമർജൻസി കെയർ സെന്റർ മാനേജിംഗ് ഡയറക്ടർ ലിയോ ജോസഫ്, ഉണ്ണിക്കൃഷ്ണൻ, ലത തുടങ്ങിയവർ സംസാരിച്ചു. ഡോ. വിജയ് കെ. ജയൻ, ഡോ. കെ.പി. ദീപക്, ഡോ. ചിത്രലേഖ തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.