കൊടുങ്ങല്ലൂർ: ഗുജറാത്ത് നരഹത്യ കേസിൽ കോടതി കുറ്റവിമുക്തമാക്കിയെങ്കിലും ജനകീയ കോടതിയിൽ നരേന്ദ്രമോദിയും അമിത് ഷായും കുറ്റക്കാരാണെന്നും സി.പി.ഐ എം.എൽ നേതാവ് പി.സി. ഉണ്ണിച്ചെക്കൻ. ടീസ്റ്റ സെറ്റൽവാദ്, ആർ.ബി. ശ്രീകുമാർ, സഞ്ജീവ് ഭട്ട് എന്നിവരെ പുറത്തുവിടണമെന്ന് ആവശ്യപ്പെട്ട് കൊടുങ്ങല്ലൂർ മനുഷ്യാവകാശ കൂട്ടായ്മ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. സജീവ് കുമാർ അദ്ധ്യക്ഷനായി. എൻ.ബി. അജിതൻ, ടി.കെ. ഗംഗാധരൻ, കെ.കെ. ഷാജഹാൻ, ഇസാബിൻ അബ്ദുൽ കരീം, സുധീർ ജി. നാഥ്, പി.എ. കുട്ടപ്പൻ, വി.ഐ. ശിവരാമൻ എന്നിവർ നേതൃത്വം നൽകി.