meeting

പീലാർമുഴി എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

ചാലക്കുടി: പീലാർമുഴി എസ്.എൻ.ഡി.പി ശാഖയുടെ വാർഷിക പൊതുയോഗവും പുനഃരുദ്ധാരണം നടത്തിയ ഹാളിന്റെ ഉദ്ഘാടനവും യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ നിർവഹിച്ചു. പ്രസിഡന്റ് ടി.ആർ. രവി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി മനോജ് പള്ളിയിൽ, യൂണിയൻ കൗൺസിലർ ടി.കെ. മനോഹരൻ, പി.എസ്. സുജിത്ത്, മഹിളാ സലീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: പ്രസീത കണ്ണൻ (പ്രസിഡന്റ്), മഹിളാ സലീന്ദ്രൻ (സെക്രട്ടറി), എൻ.ആർ. സുനീഷ് (വൈസ് പ്രസിഡന്റ്), പി.ആർ. വിക്രമൻ (യൂണിയൻ പ്രതിനിധി).