 
ചാലക്കുടി: കാടുകുറ്റി പഞ്ചായത്തും കാടുകുറ്റി സർവീസ് സഹകരണ ബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല മഹോത്സവത്തിന് തുടക്കമായി. കാടുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീന പറയങ്ങാട്ടിൽ ഉദ്ഘാടനം ചെയ്തു. കാടുകുറ്റി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസി ഫ്രാൻസീസ് അദ്ധ്യക്ഷത വഹിച്ചു. സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം. ശബരീദാസൻ സ്റ്റാളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീനാ ഡേവീസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.സി. അയ്യപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ രാഖി സുരേഷ്, പി. വിമൽകുമാർ, മോഹിനി കുട്ടൻ, പഞ്ചായത്തംഗങ്ങളായ മേഴ്‌സി ഫ്രാൻസീസ്, കാടുകുറ്റി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹാഷിം സാബു, വൈസ് പ്രസിഡന്റ് ടോമി ഡിസിൽവ, സെക്രട്ടറി ഇ.കെ. വിജയ തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സെമിനാറുകൾ, ആദരണീയം, വിവിധ കലാപരിപാടികൾ തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. ജൂലൈ 2 വരെ കാടുകുറ്റി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ രാവിലെ 9 മുതൽ വൈകിട്ട് 7.30വരെയാണ് ഞാറ്റുവേല മഹോത്സവ പരിപാടികൾ നടക്കുന്നത്.