 
തൃശൂർ: ഒയിസ്‌ക ഇന്റർനാഷണലിന്റെ ആഭിമുഖ്യത്തിൽ തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസിന്റെ പതിമൂന്നാം ചരമ വാർഷിക ദിനാചരണം ഔഷധി ചെയർപേഴ്‌സൺ ശോഭന ജോർജ് ഉദ്ഘാടനം ചെയ്തു. മണ്ണുത്തി കൈലാസനാഥ വിദ്യാനികേതൻ സ്‌കൂളിനോട് അനുബന്ധിച്ചുള്ള ലോഹിതദാസ് സ്മൃതി വനത്തിൽ, ലോഹിതദാസിന്റെ നക്ഷത്ര വൃക്ഷമായ നീർമരുത് സസ്യങ്ങൾ നട്ടുപിടിപ്പിച്ചു.
ഒയിസ്‌ക ഇന്റർനാഷണൽ പ്രസിഡന്റ് ഡോ. കെ.എസ്. രജിതൻ അദ്ധ്യക്ഷനായി. നടൻ ജയരാജ് വാര്യർ മുഖ്യ പ്രഭാഷണവും നടി രമാദേവി അനുസ്മരണ സന്ദേശവും നൽകി. സംഗീത സംവിധായകൻ വിദ്യാധരൻ സംവിധായകരായ വിനോദ് ഗുരുവായൂർ കണ്ണൻ പെരുമുടിയൂർ, സുനിൽ സുബ്രമണ്യൻ, കൃഷ്ണലാൽ, ഫാ. ഷിബു പുത്തൻപുരയ്ക്കൽ, കൈലാസനാഥൻ സ്‌കൂൾ മാനേജർ സിജോ പുരുഷോത്തമൻ, പ്രിൻസിപ്പൽ റസീന കടംങ്കൽ തുടങ്ങിയവർ സംസാരിച്ചു.