കൊടുങ്ങല്ലൂർ: പുരോഗമന കലാ സാഹിത്യ സംഘം മേഖലാ കൺവെൻഷൻ ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ചന്തപ്പുര ടൗൺ ഹാളിൽ നടക്കും. സാഹിത്യസാംസ്‌കാരിക പ്രവർത്തകൻ ജയചന്ദ്രൻ നെരുവമ്പ്രം ഉദ്ഘാടനം ചെയ്യും. വൈകിട്ട് 6ന് കളരിപറമ്പ് ഗ്രാമീണ വായനശാലയുടെ വിമൺസ് തീയറ്റർ അവതരിപ്പിക്കുന്ന 'ഉടുപ്പുകൾ അഥവാ തിരുശേഷിപ്പുകൾ' നാടകം ഉണ്ടായിരിക്കും. സംഗീത നാടക അക്കാഡമി സംഘടിപ്പിച്ച തെരുവരങ്ങ് നാടകോത്സവത്തിൽ മികച്ച അഭിപ്രായം നേടിയ ഈ നാടകം സംസ്ഥാന ലൈബ്രറി കൗൺസിൽ നാടക മത്സരത്തിൽ പ്രത്യേക ജൂറി പുരസ്‌കാരത്തിന് അർഹമായിട്ടുണ്ട്. മതിലകം കളരിപറമ്പ് ഗ്രാമീണ വായനശാലയിലെ പ്രവർത്തകരായ പതിനൊന്ന് സ്ത്രീകൾ അരങ്ങിലെത്തിക്കുന്ന നാടകം ഇതിനകം ഒട്ടേറെ വേദികളിൽ അവതരിപ്പിച്ചു കഴിഞ്ഞു.