 
വടക്കാഞ്ചേരി: സെൻട്രൽ ലയൺസ് ക്ലബ്ബിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് അഡ്വ. കെ.എൻ. സോമകുമാർ ഉദ്ഘാടനം ചെയ്തു. പുതിയ ഭാരവാഹികളായ സുഭാഷ് പുഴയ്ക്കൽ (പ്രസിഡന്റ്), കെ. മണികണ്ഠൻ (സെക്രട്ടറി), കെ.വി. വത്സലകുമാർ (ട്രഷറർ) എന്നിവരും 14 ഭാരവാഹികളും 5 ഡയറക്ടർമാരും ചുമതലയേറ്റു. അഡ്വ. പി. ജയപ്രകാശ്, ഡോ.കെ. വേണുഗോപാൽ, എ.എസ്. ബൈജു, പി. രാജേഷ് എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ മോഹിനിയാട്ടത്തിൽ ഡോക്ടറേറ്റ് ലഭിച്ച കെ.സി. മായാദേവി ആതുര സേവനരംഗത്ത് മികവ് തെളിയിച്ച രജിത വത്സലകുമാർ, ജിഷ, അനു എന്നിവരെ ആദരിച്ചു.