കയ്പമംഗലം: ഹ്യൂമൺ സൊസൈറ്റി ഫോർ സിവിൽ റൈറ്റ്‌സ് കൊടുങ്ങല്ലൂർ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച കാരുണ്യ സ്പർശം 2022 ലഹരി വിരുദ്ധ ബോധവത്കരണ കാമ്പയിനോട് അനുബന്ധിച്ച് സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി. കിഡ്‌നി ഫൗണ്ടേഷൻ ചെയർമാൻ ഫാ. ഡേവിസ് ചിറമ്മേൽ ഉദ്ഘാടനം ചെയ്തു. മുഹമ്മദ് ചൂലൂക്കാരൻ അദ്ധ്യക്ഷനായി. കൊടുങ്ങല്ലൂർ എക്‌സൈസ് ഇൻസ്പക്ടർ ഷാംനാഥ് ലഹരി വിരുദ്ധ സന്ദേശം നൽകി. ഡോ. ഫസീല നാസർ ബോധവത്കരണ ക്ലാസ് നടത്തി.
സുരേഷ് എമ്പ്രാന്തിരിയെ വേദിയിൽ ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് നൽകി. പി.ബി. അഷ്‌റഫ് ഖാൻ, ഇ.പി. ജനാർദ്ദനൻ, എം.ബി.കെ. മുഹമ്മദ്, ജിനചന്ദ്രൻ, സഗീർ എമ്മാട്, ഷെമീറ ടീച്ചർ എന്നിവർ സംസാരിച്ചു. റാവുഫ് പൊന്നാത്ത്, സത്യൻ കുറൂട്ടിപ്പറമ്പിൽ, അബ്ബാസ് പുഴങ്കരയില്ലത്ത്, മുഹമ്മദ് മുല്ലശ്ശേരി, കെ.എം. ഷഹ്‌ന, കെ.എച്ച്. ഫൗസിയ, സുരേഷ് പള്ളത്ത് എന്നിവർ നേതൃത്വം നൽകി.