 
അരിമ്പൂർ: തിരക്കഥാകൃത്തും സംവിധായകനുമായ ലോഹിതദാസിന്റെ ഓർമ്മ ദിനം ആചരിച്ചു. അരിമ്പൂർ ജി.യു.പി സ്‌കൂളിൽ നടന്ന യോഗത്തിൽ കെ.ബി. പ്രമോദ് ചേർപ്പ് അദ്ധ്യക്ഷനായി. അമരം എന്ന ചലച്ചിത്രത്തിന്റെ പേരിൽ സ്‌കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ടു. പ്രധാന അദ്ധ്യാപിക വി.ഉഷ, പി.ജെ. സ്റ്റൈജു, സുനിത എന്നിവർ സംസാരിച്ചു.