nattuvellaഞാറ്റുവേല ചന്തയോടനുബന്ധിച്ച് നടന്ന ചേർപ്പ് കലാസമിതിയുടെ നൃത്ത ഗാന കലാസന്ധ്യയിൽ നിന്ന്.

കൊടുങ്ങല്ലൂർ: തനത് കർഷക സൗഹൃദ പദ്ധതികളുടെ ഭാഗമായി പാപ്പിനിവട്ടം ബാങ്ക് സംഘടിപ്പിച്ച പഞ്ചദിന ഞാറ്റുവേല ചന്ത ഇന്ന് സമാപിക്കും. വൈവിദ്ധ്യമാർന്ന പ്രദർശന വിൽപ്പന ശാലകൾ, കാർഷിക സെമിനാറുകൾ, പഠന ക്ലാസുകൾ, കലാപരിപാടികൾ എന്നിവയാൽ ഞാറ്റുവേല ചന്ത സമൃദ്ധമായിരുന്നു. ഇന്ന് 'ഭക്ഷ്യ സുരക്ഷജൈവ കൃഷിയിലൂടെ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ പെരിഞ്ഞനം പഞ്ചായത് പ്രസിഡന്റ് വിനിത മോഹൻദാസ് ഉദ്ഘാടനം ചെയ്യും. കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടർ അനില മാത്യു വിഷയാവതരണം നടത്തും. മതിലകം പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ എം.കെ പ്രേമാനന്ദന്റെ അദ്ധ്യക്ഷതയിൽ പൂവത്തുംകടവ് ബാങ്ക് പ്രസിഡന്റ് ഉഷ ശ്രീനിവാസൻ, വാർഡ്‌മെമ്പർ ടി.എസ് രാജു, ബാങ്ക് ഭരണസമിതി അംഗങ്ങളായ പി.കെ റഫീക്ക് എന്നിവർ പങ്കെടുക്കും. തുടർന്ന് ചില്ലാ മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും.