 
ചാലക്കുടി: ശ്രീനാരായണ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വി.ആർ പുരം ഹൈസ്‌കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. പ്രസിഡന്റ് എം.എൻ. അഖിലേശൻ, ഹെഡ്മിസ്ട്രസ് ഇൻചാർജ് ടി.കെ.ബിന്ദുവിന് പഠനോപകരണങ്ങൾ കൈമാറി. പി.ടി.എ പ്രസിഡന്റ് സുനിൽകുമാർ, ക്ലബ് എക്‌സിക്യൂട്ടീവ് അംഗം പ്രൊഫ. നിത്യദാസ്, ഒ.എസ്. അനിൽകുമാർ, എം.വി. ഷിബു, വി.എസ്. സന്ദീപ്, ബബിത ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് സിവിൽ എക്‌സൈസ് ഓഫീസർ സി.കെ. ചന്ദ്രൻ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു.