ചിറ്റാട്ടുകര: എളവള്ളി പഞ്ചായത്ത് എളവള്ളി കൃഷിഭവൻ, ചിറ്റാട്ടുകര സർവീസ് സഹകരണ ബാങ്ക്, എളവള്ളി സർവീസ് സഹകരണ ബാങ്ക്, കുടുംബശ്രീ എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന 'ഞാറ്റുവേലച്ചന്ത 2022 'ചിറ്റാട്ടുകരയിൽ ആരംഭിച്ചു. 28, 29, 30 തീയതികളിലാണ് ചന്ത സംഘടിപ്പിച്ചിരിക്കുന്നത്. സെമിനാറുകൾ, കാർഷിക കാർഷീകേതര സ്റ്റാളുകൾ, ചിത്രചരിത്ര പ്രദർശനം, പാഴ് വസ്തുക്കൾ കൊണ്ടുള്ള കൗതുക അലങ്കാരങ്ങൾ, മൺപാത്ര കച്ചവടം, നടീൽ വസ്തുക്കൾ, വിവിധ തരം യന്ത്രങ്ങളുടെ പ്രദർശനം, പ്രാചീന കാർഷിക ഉപകരണങ്ങളുടെ പ്രദർശനം, കുടുംബശ്രീ ഉൽപ്പന്നങ്ങൾ, വിവിധതരം പലഹാരങ്ങൾ, കലാവിരുന്ന്, ക്വിസ് മത്സരം എന്നിവയാണ് ചന്തയുടെ ഭാഗമായിട്ടുള്ളത്. ഞാറ്റുവേലച്ചന്ത മുൻ കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. എളവള്ളി പഞ്ചായത്ത് പ്രസിഡണ്ട് ജിയോഫോക്‌സ് അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, ബിന്ദു പ്രദീപ്, കെ.ഡി. വിഷ്ണു, എൻ.ബി. ജയ, ടി.സി. മോഹനൻ, പി.എം. അബു, ലിസി വർഗീസ്, സീമ ഷാജു, രാജി മണികണ്ഠൻ, ജീന അശോകൻ, പി.ജി. സുബിദാസ്, അബ്ദുൾ ഹക്കീം, സി.കെ. മോഹനൻ, രാജൻ തോമസ്, പ്രശാന്ത് അരവിന്ദ് കുമാർ, ഷീല മുരളി, ടി.ഡി.സുനിൽ എന്നിവർ പ്രസംഗിച്ചു.