prethishedham

എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ സംഘടിപ്പിച്ച പ്രതിഷേധ യോഗം ബേബി റാം ഉദ്ഘാടനം ചെയ്യുന്നു.

കൊടുങ്ങല്ലൂർ: കട്ടച്ചിറ വെള്ളാപ്പള്ളി നടേശൻ എൻജിനിയറിംഗ് കോളേജിൽ കോടതി വിധി നടപ്പിലാക്കത്തതിലും യൂണിയൻ നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് എസ്.എൻ.ഡി.പി യോഗം കൊടുങ്ങല്ലൂർ യൂണിയൻ പന്തം കൊളുത്തി പ്രകടനം നടത്തി. യൂണിയൻ ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി സമാപിച്ചു. തുടർന്ന് യൂണിയൻ ഹാളിൽ നടന്ന പ്രതിഷേധ യോഗം എസ്.എൻ.ഡി.പി യോഗം കൗൺസിലർ ബേബി റാം ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ അദ്ധ്യക്ഷനായി. ഡിൽഷൻ കൊട്ടേക്കാട്ട്, ദിനിൽ മാധവ്, എൻ.വൈ. അരുൺ, പി.ടി. ഷുബിലകുമാർ, കെ.ജി. ഉണ്ണിക്കൃഷ്ണൻ, ഇ.ജി. സുഗതൻ, സമൽരാജ്, കെ.എസ്. ശിവറാം, എം.വി. സുധൻ, പി.കെ. മോഹനൻ, അജിത്കാര, രാജേന്ദ്രൻ എടവിലങ്ങ്, ശ്യാം പീലിക്കാടൻ, അജിത് ചേർപ്പ്, എൻ.എസ്. അജിത്, ബാബു മുളങ്ങയിൽ തുടങ്ങിയവർ പ്രസംഗിച്ചു.