meeting
നോർത്ത് ചാലക്കുടി എസ്.എൻ.ഡി.പി ശാഖാ വാർഷിക പൊതുയോഗം യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു.

നോർത്ത് ചാലക്കുടി: എസ്.എൻ.ഡി.പി ശാഖാ വാർഷികവും അനുമോദന ചടങ്ങും യൂണിയൻ സെക്രട്ടറി കെ.എ. ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.പി. ഷൺമുഖന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ യൂണിയൻ വൈസ് പ്രസിഡന്റ് ചന്ദ്രൻ കൊളത്താപ്പിള്ളി മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി സജിത്ത് വൈപ്പിൻ, ഒ.എസ്. സന്തോഷ്‌കുമാർ, ബാബു കോട്ടായി, ശാലിനി സജീവൻ, ഷിന്റ സുനിൽ, ദീപക് കരിപ്പാത്ര, കെ.കെ. വിശ്വംഭരൻ, സുഷമ പീതാംബരൻ എന്നിവർ പ്രസംഗിച്ചു.