ചേർപ്പ്: ആറാട്ടുപുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തിന് തുടക്കമായി. ഇരുപതാമത് ശ്രീശാസ്താ സംഗീതോത്സവം കലാമണ്ഡലം ക്ഷേമാവതി ഉദ്ഘാടനം ചെയ്തു. കൊച്ചിൻ ദേവസ്വം ബോർഡ് അംഗം എം.ജി. നാരായണൻ അദ്ധ്യക്ഷനായി. ആറാട്ടുപുഴ പൂരം പ്രശ്‌നോത്തരി വിജയികൾക്കുള്ള സമ്മാന വിതരണം കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ നിർവഹിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കും, ദി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്‌സ് ഒഫ് ഇന്ത്യയുടെ അവസാന വർഷ പരീക്ഷയിൽ മികച്ച വിജയം നേടിയ സി. വിനി, മുഖ്യമന്ത്രിയുടെ പ്രഥമ നവകേരള പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് അർഹയായ ഡോ. വി.ഡി. ദീപ, കുരുത്തോല അലങ്കാരത്തിൽ ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സ് പുരസ്‌കാരം കരസ്ഥമാക്കിയ അരുൺകുമാർ ആറ്റുപുറത്തിനും പെരുവനം കുട്ടൻ മാരാർ ഉപഹാരങ്ങൾ സമ്മാനിച്ചു. പെരുവനം - ആറാട്ടുപുഴ പൂരം സെൻട്രൽ കമ്മറ്റി പ്രസിഡന്റ് എ.എ. കുമാരൻ, എ. ഉണ്ണികൃഷ്ണൻ, സുനിൽ കർത്ത, യു. അനിൽകുമാർ, മധു മംഗലത്ത്, അഡ്വ. കെ. സുജേഷ് എന്നിവർ പ്രസംഗിച്ചു.