പുന്നയൂർ: വനിതകളുടെ ആരോഗ്യ സംരക്ഷണത്തിനും പരിപാലനത്തിനുമായി വനിതാ ഹെൽത്ത് ക്ലബ്ബിന് നേതൃത്വം നൽകി പുന്നയൂർ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തുമായി ചേർന്നാണ് 12 ലക്ഷത്തിന്റെ പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകളുടെ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ക്ലബ്ബിന്റെ ഉദ്ഘാടനം ഇന്ന് മൂന്ന് മണിക്ക് ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എം. അഹമ്മദ് നിർവഹിക്കും. പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. പഞ്ചവടി 60-ാം നമ്പർ അംഗൻവാടിയുടെ ഒന്നാം നിലയിലാണ് ക്ലബ് പ്രവർത്തിക്കുക. അബ്‌ഡോമിനൽ കോർ മെഷീൻ, റോവിംഗ് മെഷീൻ, ട്രഡ്മിൽ, ഫ്‌ളാറ്റ് ബഞ്ച്, സ്പിൻ ബൈക്ക്, ട്വിസ്റ്റർ വിത്തൌട്ട് ഹാൻഡിൽ, തുടങ്ങിയ 12 ഓളം വ്യായാമ ഉപകരണങ്ങളുണ്ട്. ഒരു വനിതാ പരിശീലകയേയും നിയമിച്ചിട്ടുണ്ട്. പ്രതിമാസ ഫീസ് 200 രൂപ. പ്രവേശനഫീസ് 200 രൂപ നൽകണം. ഒരു വർഷത്തേക്ക് 2000 രൂപ ഒന്നിച്ച് അടയ്ക്കാം.