akta
എ.കെ.ടി.എ നടത്തിയ ധർണ സംസ്ഥാന സെക്രട്ടറി എം.കെ. പ്രകാശൻ ഉദ്ഘാടനം ചെയ്യുന്നു.

തൃശൂർ: ഓൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എ.ജി. ഓഫീസിലേക്ക് എ.കെ.ടി.എ പ്രവർത്തകർ മാർച്ചും ധർണയും നടത്തി. അമിതമായ വിലക്കയറ്റം തടയുക, പെട്രോളിയം ഉത്പന്നങ്ങളുടെ വില കുറയ്ക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്. സംസ്ഥാന സെക്രട്ടറി എം.കെ. പ്രകാശൻ ധർണ ഉദ്ഘാടനം ചെയ്തു.