1

തൃശൂർ: അഴിമതി മുഖ്യൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമായി ശനിയാഴ്ച നടക്കുന്ന കളക്ടറേറ്റ് മാർച്ച് വിജയിപ്പിക്കാൻ ഡി.സി.സി നേതൃയോഗം തീരുമാനിച്ചു. പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷനായി. ടി.എൻ. പ്രതാപൻ എം.പി, ഡി.സി.സി മുൻ പ്രസിഡന്റ് ഒ. അബ്ദുൾ റഹ്മാൻ കുട്ടി, എം.പി. വിൻസെന്റ്, യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, മുൻ എം.എൽ.എമാരായ ടി.വി. ചന്ദ്രമോഹൻ, അനിൽ അക്കര, കെ.കെ. കൊച്ചുമുഹമ്മദ് , സുനിൽ അന്തിക്കാട്, രാജേന്ദ്രൻ അരങ്ങത്ത്, സി.സി. ശ്രീകുമാർ, ജോസഫ് ടാജറ്റ് എന്നിവർ പ്രസംഗിച്ചു.
കളക്ടറേറ്റ് മാർച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. രാവിലെ പത്തിന് പടിഞ്ഞാറെക്കോട്ടയിൽ നിന്നും പ്രകടനം ആരംഭിക്കും.

ബി​ജു​ ​എ​സ്.​ബാ​ല​ൻ​ ​അ​നു​സ്മ​ര​ണം
തൃ​ശൂ​ർ​:​ 1998​ ​മു​ത​ൽ​ ​തൃ​ശൂ​രി​ൽ​ ​നി​ന്നും​ ​പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​ ​കേ​ര​ളീ​യം​ ​ഏ​ർ​പ്പെ​ടു​ത്തു​ന്ന​ 14ാ​മ​ത് ​ബി​ജു​ ​എ​സ്.​ബാ​ല​ൻ​ ​അ​നു​സ്മ​ര​ണ​ ​പ​രി​സ്ഥി​തി​ ​മാ​ദ്ധ്യ​മ​ ​ഫെ​ലോ​ഷി​പ്പ് ​വി​ത​ര​ണ​വും​ ​അ​നു​സ്മ​ര​ണ​ ​പ്ര​ഭാ​ഷ​ണ​വും​ ​ന​ട​ത്തി.​ ​ഭൗ​മ​ശാ​സ്ത്ര​ജ്ഞ​ൻ​ ​ഡോ.​സി.​പി.​രാ​ജേ​ന്ദ്ര​ൻ​ ​ഈ​ ​വ​ർ​ഷ​ത്തെ​ ​വി​ജ​യി​യാ​യ​ ​വി.​ആ​ൻ​സ​ന് ​ഫെ​ലോ​ഷി​പ്പ് ​തു​ക​ ​കൈ​മാ​റി.​ ​'​കേ​ര​ള​ത്തി​ന്റെ​ ​വി​ക​സ​ന​വും​ ​പാ​രി​സ്ഥി​തി​ക​ ​പ​രി​ഗ​ണ​ന​ക​ളും​'​ ​എ​ന്ന​ ​വി​ഷ​യ​ത്തി​ൽ​ ​ഡോ.​സി.​പി.​രാ​ജേ​ന്ദ്ര​ൻ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പ​രി​സ്ഥി​തി​ ​ശാ​സ്ത്ര​ജ്ഞ​ൻ​ ​ഡോ.​എ​സ്.​ശ​ങ്ക​ർ​ ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​മാ​രി​യ​ ​അ​ബു​ ​സം​സാ​രി​ച്ചു.