 
തൃശൂർ: പത്രപ്രവർത്തക പെൻഷൻ വെട്ടിക്കുറച്ച ഉത്തരവ് ഉടൻ പിൻവലിക്കണമെന്ന് ജില്ല പത്രപ്രവർത്തക യൂണിയൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. സർക്കാർ ഉയർത്തിയ ആയിരം രൂപ 500 രൂപയാക്കി കുറച്ച നടപടിയിൽ യോഗം ശക്തമായി പ്രതിഷേധിച്ചു.
യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്.സുഭാഷ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ.പ്രഭാത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് കെ.പി.റെജി മുഖ്യാതിഥിയായി. സെക്രട്ടറി എം.വി.വിനീത പ്രവർത്തന റിപ്പോർട്ടും രജ്ഞിത് ബാലൻ കണക്കും അവതരിപ്പിച്ചു. വേജ് ബോർഡ് പുന:സ്ഥാപിക്കണമെന്നും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബി.ജ്യോതികുമാർ, കെ.ബി.ലിബീഷ്, സി.എ.പ്രേമചന്ദ്രൻ, സുമം മോഹൻദാസ്, സുർജിത് അയ്യപ്പത്ത്, എം.ബി.അനിൽകുമാർ, സച്ചിൻ വള്ളിക്കാട്, രമേഷ് പീലിക്കോട്, ടി.കെ.ഹരീഷ്, ബിനോയ് ജോർജ്, ജി.ബി.കിരൺ എന്നിവർ സംസാരിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റ് ഒ.രാധിക, സെക്രട്ടറി പോൾ മാത്യു എന്നിവർ സംസാരിച്ചു. റാഫി എം.ദേവസി സ്വാഗതം പറഞ്ഞു.