വടക്കാഞ്ചേരി: വടക്കാഞ്ചേരി ശ്രീകേരള വർമ്മ പബ്ലിക് ലൈബ്രറിയിലേക്ക് വിദ്യാർത്ഥികളുടെ അക്ഷര തീർത്ഥാടന പ്രവാഹം. വായന പക്ഷാചരണത്തോടനുബന്ധിച്ച് വായനശാല പരിചയപ്പെടാൻ എത്തിയ നഗരപരിധിയിലെ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികൾക്ക് മുപ്പതിനായിരത്തിലധികം വരുന്ന പുസ്തകങ്ങളുടെ ലോകം വിസ്മയമായിരുന്നു. ഏറെ കൗതുകത്തോടും ജിജ്ഞാസയോടും കൂടിയാണ് വിദ്യാർത്ഥികൾ പുസ്തകങ്ങളെ തൊട്ടറിഞ്ഞത്. 3 ഹൈസ്‌കൂളുകളിലേയും രണ്ട് പ്രൈമറി സ്‌കൂളുകളിലേയും വിദ്യാർത്ഥികളാണ് അദ്ധ്യാപകർക്കൊപ്പം വായനശാലയിലെത്തിയത്. ലൈബ്രറി പ്രസിഡന്റ് വി.മുരളി, സെക്രട്ടറി ജി.സത്യൻ, ലൈബ്രേറിയൻമാരായ ജയശ്രീ, പുഷ്പാകരൻ, ജിജി സുരേഷ് എന്നിവർ നേതൃത്വം നൽകി.