പുതുക്കാട്: പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്നും ജനവാസ മേഖലകളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന ഹർത്താലിന് മുന്നോടിയായി നടത്തുന്ന പ്രചരണജാഥ ജില്ലാ പഞ്ചായത്തംഗം വി.എസ്. പ്രിൻസ് ഉദ്ഘാടനം ചെയ്തു. സി.പി.ഐ വരന്തരപ്പിള്ളി ലോക്കൽ സെക്രട്ടറി എ.ആർ. സുരാജ് അദ്ധ്യക്ഷത വഹിച്ചു. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്ടൻ കെ.ജെ. ഡിക്‌സൻ, വി.എസ്.ജോഷി, സന്തോഷ് തണ്ടാശ്ശേരി, ബിനോയ് ഞെരിഞാമ്പിള്ളി, പുഷ്പ കൃഷ്ണൻകുട്ടി, എ.കെ. പത്രോസ്, ടി.എൻ. മുകുന്ദൻ, ഷീല ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. സമാപന പൊതുയോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവീസ് ഉദ്ഘാടനം ചെയ്തു. സി.പി.എം ലോക്കൽ സെക്രട്ടറി എൻ.എം. സജീവൻ അദ്ധ്യക്ഷത വഹിച്ചു.