എളവള്ളി: ലൂക്കീമിയ ബാധിച്ച കുരുന്നിന് ക്ഷേത്ര ട്രസ്റ്റിന്റെ കൈത്താങ്ങ്. കടവല്ലൂർ സ്വദേശിനിയായ 9 വയസുകാരി തിരുവനന്തപുരം ആർ.സി.സിയിൽ ചികിത്സയിലാണ്. എളവള്ളി ഗോപി പണിക്കർ സ്മാരക ചൊവ്വ ക്ഷേത്ര സേവാ ട്രസ്റ്റ് പ്രതിമാസം 5000 രൂപയാണ് സഹായമായി നൽകുന്നത്. ആദ്യമാസ സംഖ്യ ആർ.സി.സിയിൽ വച്ച് മുരളി പെരുനെല്ലി എം.എൽ.എ കൈമാറി. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന ഇത്തരം കൂട്ടായ്മകളുടെ പ്രവർത്തനം തികച്ചും അഭിനന്ദനാർഹമാണെന്ന് എം.എൽ.എ പറഞ്ഞു.