1
സം​സ്ഥാ​ന​ത്തെ​ ​മി​ക​ച്ച​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​അ​വാ​ർ​ഡ് ​ല​ഭി​ച്ച​ ​കൊ​ര​ട്ടി​ ​പൊ​ലീ​സ് ​സ്റ്റേ​ഷ​നു​ള്ള​ ​കേ​ര​ള​ ​കൗ​മു​ദി​യു​ടെ​ ​ഉ​പ​ഹാ​രം​ ​എ​സ്.​എ​ച്ച്.​ഒ.​ ​ബി.​കെ.​അ​രു​ണി​ന് ,​യൂ​ണി​റ്റ് ​ചീ​ഫ് ​എ​ൻ.​എ​സ്.​കി​ര​ൺ​ ​ന​ൽ​കു​ന്നു.​ ​എ​സ്.​ഐ.​ ​ഷാ​ജു​ ​എ​ട​ത്താ​ട​ൻ,​ ​ബ്യൂറോ കോ- ഓർഡിനേറ്റർ രോ​ഹി​ൻ​ ​ജോ​യ്,​ ​ചാ​ല​ക്കു​ടി​ ​ലേ​ഖ​ക​ൻ​ ​കെ.​വി.​ജ​യ​ൻ​ ​എ​ന്നി​വ​ർ​ ​സ​മീ​പം.

ചാലക്കുടി: സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ അവാർഡ് ലഭിച്ച കൊരട്ടി സ്റ്റേഷന് കേരളകൗമുദിയുടെ ആദരം. എസ്.എച്ച്.ഒ: ബി.കെ. അരുൺ അടക്കമുള്ള ഉദ്യോഗസ്ഥരെ കേരളകൗമുദി യൂണിറ്റ് ചീഫ് എൻ.എസ്. കിരൺ അഭിനന്ദിച്ചു. സ്റ്റേഷനുള്ള ഉപഹാരം എസ്.എച്ച്.ഒയ്ക്ക് കൈമാറി. കേരളകൗമുദി ചാലക്കുടി ലേഖകൻ കെ.വി. ജയൻ, അസി. മാർക്കറ്റിംഗ് മാനേജർ രോഹിൻ ജോയ് എന്നിവർ സംസാരിച്ചു. എസ്.എച്ച്.ഒ: ബി.കെ. അരുൺ നന്ദി അറിയിച്ചു.

ഐ.​എ​ഫ്.​എ​സ്:​ നീ​തു​ ​കേ​ര​ള​ത്തിൽ നി​ന്ന് ​ര​ണ്ടാ​മ​ത്
തൃ​ശൂ​ർ​:​ ​കാ​ർ​ഷി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​ഫോ​റ​സ്ട്രി​ ​കോ​ളേ​ജി​ലെ​ ​പൂ​ർ​വ​ ​വി​ദ്യാ​ർ​ത്ഥി​നി​ ​നീ​തു​ ​ജോ​ർ​ജ് ​തോ​പ്പ​ന് ​ഐ.​എ​ഫ്.​എ​സ് ​പ​രീ​ക്ഷ​യി​ൽ​ 28​-ാം​ ​റാ​ങ്ക് ​ല​ഭി​ച്ചു.​ ​കേ​ര​ള​ത്തി​ൽ​ ​നി​ന്നു​ള്ള​വ​രു​ടെ​ ​പ​ട്ടി​ക​യി​ൽ​ ​ര​ണ്ടാം​ ​സ്ഥാ​ന​ത്താ​ണ്.​ ​മ​ണ്ണു​ത്തി​ ​മു​ല്ല​ക്ക​ര​ ​മു​ള​യം​ ​റോ​ഡ് ​പെ​രു​മ്പ​ള്ളി​ക്കു​ന്നി​ൽ​ ​ആ​ഷി​ഷ് ​അ​ല​ക്സി​ന്റെ​ ​ഭാ​ര്യ​യും​ ​ഇ​ടു​ക്കി​ ​കാ​ന്ത​ല്ലൂ​ർ​ ​തോ​പ്പി​ൽ​ ​ഹൗ​സി​ൽ​ ​ജോ​ർ​ജ് ​ജോ​സ​ഫി​ന്റെ​ ​മ​ക​ളു​മാ​ണ്.
ഫോ​റ​സ്ട്രി​ ​കോ​ളേ​ജി​ൽ​ ​നി​ന്നും​ ​ബി​രു​ദം​ ​നേ​ടി​യ​ ​നീ​തു​ ​ര​ണ്ടാ​മ​ത്തെ​ ​ശ്ര​മ​ത്തി​ലാ​ണ് ​ഐ.​എ​ഫ്.​എ​സ്.​ ​നേ​ടി​യ​ത്.​ ​എ​ഴു​ത്തു​ ​പ​രീ​ക്ഷ​യി​ൽ​ ​വി​ജ​യം​ ​നേ​ടി​യ​ ​നീ​തു​വി​ന് ​കോ​ളേ​ജി​ലെ​ ​പ്ലേ​സ്മെ​ന്റ് ​സെ​ല്ലി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മോ​ക്ക് ​ഇ​ന്റ​ർ​വ്യൂ​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സൗ​ക​ര്യ​ങ്ങ​ൾ​ ​ന​ൽ​കി​യി​രു​ന്നു.​ ​
ഉ​ന്ന​ത​ ​വി​ജ​യം​ ​നേ​ടി​യ​ ​നീ​തു​വി​നെ​ ​സ​ർ​വ​ക​ലാ​ശാ​ല​ ​വൈ​സ് ​ചാ​ൻ​സ​ല​ർ​ ​ഡോ.​ആ​ർ.​ ​ച​ന്ദ്ര​ബാ​ബു,​ ​കോ​ളേ​ജ് ​ഡീ​ൻ​ ​ഡോ.​ഇ.​വി.​അ​നൂ​പ് ​എ​ന്നി​വ​ർ​ ​അ​ഭി​ന​ന്ദി​ച്ചു.

വ്യാ​പാ​രി​ ​വ്യവ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി: കെ.​വി.​ ​അ​ബ്ദ്ദു​ൾ​ ​ഹ​മീ​ദ് ​പ്ര​സി​ഡ​ന്റ്, എ​ൻ.​ആ​ർ.​ ​വി​നോ​ദ് ​കു​മാ​ർ​ ​ജ​ന. സെ​ക്ര​ട്ട​റി

തൃ​ശൂ​ർ​:​ ​വ്യാ​പാ​രി​ ​വ്യാ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​ജി​ല്ലാ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​പി.​ ​കു​ഞ്ഞാ​വു​ ​ഹാ​ജി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റ് ​കെ.​വി.​ ​അ​ബ്ദു​ൾ​ ​ഹ​മീ​ദ് ​അ​ദ്ധ്യ​ക്ഷ​നാ​യി.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​രാ​ജു​ ​അ​പ്‌​സ​ര​ ​മു​ഖ്യ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തി.​ ​പ്ര​സി​ഡ​ന്റാ​യി​ ​കെ.​വി.​ ​അ​ബ്ദു​ൾ​ ​ഹ​മീ​ദ്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​എ​ൻ.​ആ​ർ.​ ​വി​നോ​ദ് ​കു​മാ​ർ​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു. ജോ​യ് ​മൂ​ത്തേ​ട​ൻ,​ ​ജോ​ർ​ജ്ജ് ​മ​ണ്ണു​മ്മ​ൽ,​ ​പി.​ ​പ​വി​ത്ര​ൻ,​ ​കെ.​എ.​ ​അ​സ്സി,​ ​പി.​ ​നാ​രാ​യ​ണ​ൻ​കു​ട്ടി,​ ​ലൂ​ക്കോ​സ് ​ത​ല​ക്കോ​ട്ടൂ​ർ,​ ​സെ​ബാ​സ്റ്റ്യ​ൻ​ ​മ​ഞ്ഞ​ളി,​ ​കെ.​കെ.​ ​ഭാ​ഗ്യ​നാ​ഥ​ൻ,​ ​വി.​ടി.​ ​ജോ​ർ​ജ്ജ്,​ ​ടി.​എ​സ്.​ ​വെ​ങ്കി​ട്ട​റാം,​ ​ജോ​ഷി​ ​മാ​ത്യു​ ​തേ​റാ​ട്ടി​ൽ,​ ​സി​ജോ​ ​ചി​റ​ക്കേ​ക്കാ​ര​ൻ,​ ​ബി​ജു​ ​എ​ട​ക്ക​ള​ത്തൂ​ർ​ ​എ​ന്നി​വ​രെ​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​തെ​ര​ഞ്ഞെ​ടു​ത്തു. കെ​ട്ടി​ട​ ​ഉ​ട​മ​ക​ൾ​ക്കും​ ​കു​ടി​യാ​ന്മാ​രാ​യ​ ​വാ​ട​ക​ക്കാ​ർ​ക്കും​ ​തു​ല്യ​നീ​തി​ ​ഉ​റ​പ്പാ​ക്കു​ന്ന​ ​കെ​ട്ടി​ട​ ​വാ​ട​ക​ ​നി​യ​ന്ത്ര​ണ​ ​നി​യ​മം​ ​ഉ​ട​ൻ​ ​ന​ട​പ്പാ​ക്ക​ണ​മെ​ന്ന് ​യോ​ഗം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​തൃ​ശൂ​ർ​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​എ​ൻ.​ആ​ർ.​ ​വി​നോ​ദ് ​കു​മാ​ർ,​ ​ജോ​യ് ​മൂ​ത്തേ​ട​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.